സയൻസ് പൊതു വിവരങ്ങൾ - 002

151 : ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : നിക്കൽ സ്റ്റീൽ

152 : അനാട്ടമിയുടെ പിതാവ്?
Ans : ഹെറോഫിലിസ്

153 : മുട്ടകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഊളജി ( ഓവലോളജി)

154 : സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം?
Ans : നെപ്ട്യൂൺ

155 : ഏറ്റവും ലഘുവായ ലോഹം?
Ans : ലിഥിയം

156 : ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
Ans : പ്രകാശത്തിന്റെ വിസരണം (Scattering)

157 : ടാൽക്കം പൗഡർ രാസപരമമായിആണ്?
Ans : ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

158 : മണ്ണിരയുടെ ശ്വസനാവയവം?
Ans : ത്വക്ക്

159 : വിഡ്ഢികളുടെ സ്വർണ്ണം?
Ans : അയൺ പൈറൈറ്റിസ്

160 : മനുഷ്യനിൽ ശബ്ദമുണ്ടാകുന്നതിന് കാരണമായ ശരീരഭാഗം?
Ans : സ്വനതന്തുക്കൾ (Larynx)

161 : മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്?
Ans : എഥനോൾ

162 : രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ്?
Ans : മഗ്നീഷ്യം

163 : വാതകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലക ഇന്ധനം?
Ans : ഹൈഡ്രജൻ

164 : ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്?
Ans : 2 കി.ഗ്രാം

165 : പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?
Ans : ലെഡ്

166 : അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?
Ans : ജോൺ എന്റർസ്

167 : സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം?
Ans : പൈറോ മീറ്റർ

168 : 1 ബാരൽ എത്ര ലിറ്ററാണ്?
Ans : 159 ലിറ്റർ

169 : ഗോതമ്പ് – ശാസത്രിയ നാമം?
Ans : ട്രൈറ്റിക്കം ഏ സൈറ്റവം

170 : വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ്?
Ans : സംവ്രജന ലെൻസ് (കോൺവെക്സ് ലെൻസ്)

171 : സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്?
Ans : 95%

172 : ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?
Ans : പ്രോട്ടോണും ന്യൂട്രോണും

173 : ഭൂമിയിൽ നിന്ന് ഒരു വസ്തുവിന്‍റെ പലായനപ്രവേഗം എത്ര?
Ans : 2 Km/Sec.

174 : മനുഷ്യന്‍ ആദ്യു ഉപയോഗിച്ച ലോഹം ഏതായിരുന്നു?
Ans : ചെമ്പ്‌

175 : പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
Ans : സിങ്ക് ഓക്‌സൈഡ്

176 : താപം അളക്കുന്ന യൂണിറ്റ്?
Ans : ജൂൾ (J)

177 : ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?
Ans : ലിഥിയം

178 : വെല്‍ഡിംഗ് പ്രക്രിയയില്‍ ഉപേയാഗിക്കുന്ന വതകം?
Ans : അസ്റ്റാലിന്‍

179 : അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?
Ans : യുറേനിയം

180 : കിഴങ്ങുവർഗ്ഗങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ഗ്ലാഡിയോലസ്

181 : ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്?
Ans : തുളസി

182 : മെർക്കുറിയുടെ അറ്റോമിക് നമ്പർ?
Ans : 80

183 : പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്?
Ans : വെള്ളെഴുത്ത്

184 : ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?
Ans : റെറ്റിനയുടെ മുന്നിൽ

185 : സൂര്യന്‍റെ താപനില അളക്കുന്ന ഉപകരണം?
Ans : പൈറോഹീലിയോ മീറ്റർ

186 : ‘ഹിസ് റ്റോറിയ ജനറാലിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : ജോൺ റേ

187 : വെടിമരുന്ന് കത്തുമ്പോൾ പച്ച നിറം ലഭിക്കാനായി ചേർക്കുന്നത്?
Ans : ബേരിയം

188 : ആദ്യത്തെ കൃത്രിമ റബ്ബർ?
Ans : നിയോപ്രിൻ

189 : ഇന്ത്യൻ ആണവ ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഡോ. ഹോമി ജഹാംഗീർ ഭാഭ

190 : ജലം തിളയ്ക്കുന്ന ഊഷ്മാവ്?
Ans : 100° C [ 212° F/ 373 K ]

191 : വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?
Ans : ആമ്പിയർ (A)

192 : മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?
Ans : ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ]

193 : വൈദ്യുത വിശ്ശേഷണത്തിലൂടെ [ ഇലക്ട്രോലിസിസ് ] ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയ?
Ans : ഇലക്ട്രോ പ്ലേറ്റിങ്

194 : മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം?
Ans : സെറിബ്രം

195 : സമുദ്രത്തിന്‍റെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
Ans : ഫാത്തോ മീറ്റർ

196 : ആഡിംഗ് മെഷീൻ കണ്ടുപിടിച്ചത്?
Ans : പാസ്കൽ

197 : ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം?
Ans : ചൈന

198 : സോഫ്റ്റ് ഡ്രിങ്ക്സിലെ ആസിഡ്?
Ans : ഫോസ് ഫോറിക് ആസിഡ്

199 : മൾബറി കൃഷി സംബന്ധിച്ച പ0നം?
Ans : മോറികൾച്ചർ

200 : ആമാശായ രസത്തിന്‍റെ PH മൂല്യം?
Ans : 1.6-18

201 : ഏറ്റവും താഴ്ന്ന തിളനിലയും ഏറ്റവും താഴ്ന്ന ദ്രവണാങ്കവുമുള്ള രണ്ടാമത്തെ മൂലകം?
Ans : ഹൈഡ്രജൻ

202 : മർദ്ദം അളക്കുന്ന യൂണിറ്റ്?
Ans : പാസ്ക്കൽ (Pa)

203 : സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ് പേര് എന്താണ്?
Ans : കാര്‍ബോണിക്കാസിഡ്

204 : സോളാർ സെല്ലുകളുടെ പ്രവർത്തന തത്വം?
Ans : ഫോട്ടോ ഇലക്ട്രിക് പ്രഭാവം (Photoelectric effect)

205 : അസറ്റിക് ആസിഡ്കണ്ടുപിടിച്ചത്?
Ans : ജാബിർ ഇബൻ ഹയ്യാൻ

206 : മൂക്കിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : റൈനോളജി

207 : ഏറ്റവും വലിയ ആറ്റമുള്ള അലോഹം?
Ans : റാഡോൺ

208 : ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ലിഥിയം

209 : ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ്?
Ans : ക്രിസ്റ്റ്യൻ ബർണാർഡ്

210 : ക്ഷാരസ്വഭാവമുള്ള ഏക വാതകം?
Ans : അമോണിയ

211 : അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം

212 : രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ്?
Ans : ഇരുമ്പ്

213 : ഘനജലം – രാസനാമം?
Ans : സ്വ8ട്ടിരിയം ഓക്സൈഡ്

214 : ഗണേഷ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മാതളം

215 : ചോക്കലേറ്റിലെ ആസിഡ്?
Ans : ഓക്സാലിക് ആസിഡ്

216 : H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

217 : വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്?
Ans : സിലിൻഡ്രിക്കൽ ലെൻസ്

218 : പക്ഷികളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഓർണിത്തോളജി

219 : രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?
Ans : ഹിസ്റ്റോപതോളജി

220 : പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?
Ans : കരിമണ്ണ്

221 : പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?
Ans : എപ്പിഡമോളജി

222 : ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

223 : പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
Ans : ജോർജ്ജ് ബൗർ

224 : റിഫ്ളക്ടിങ് ടെലസ്കോപ്പിൽഉപയോഗിക്കുന്ന ലോഹം?
Ans : അലുമിനിയം

225 : വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : സ്റ്റെർലിങ് സിൽവർ

226 : വിഷമദൃഷ്ടിക്കുള്ള പരിഹാര ലെൻസ്?
Ans : സിലിൻഡ്രിക്കൽ ലെൻസ്

227 : കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
Ans : സി.വി. രാമൻ

228 : സിർക്കോണിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്

229 : പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans : ചെമ്പ് [ 80% ]

230 : മോർഡന്റായി ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
Ans : ആലം

231 : ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം?
Ans : അസ്റ്റാറ്റിന്‍‌

232 : ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോട്ടോപ്പ്

233 : സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?
Ans : ടിൻ & ലെഡ്

234 : വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?
Ans : മനുഷ്യൻ

235 : ആവൃത്തി അളക്കുന്ന യൂണിറ്റ്?
Ans : ഹെർട്സ് (Hz)

236 : റോമക്കാരുടെ യുദ്ധദേവന്‍റെ പേര് നൽകിയ ഗ്രഹം?
Ans : ചൊവ്വ

237 : ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?
Ans : കുഷ്ഠം

238 : പ്രഷ്യൻ ബ്ലൂ – രാസനാമം?
Ans : ഫെറിക് ഫെറോ സയനൈഡ്

239 : ബിസ്മത്ത് അറേറ്റ് എന്തിന്‍റെ ആയിരാണ്?
Ans : സ്വർണ്ണം

240 : മേസർ (MASER) കണ്ടു പിടിച്ചത്?
Ans : ചാൾസ് എച്ച്. ഡൗൺസ്

241 : സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?
Ans : അസ്പാർട്ടേം

242 : പാലിലെ പഞ്ചസാര?
Ans : ലാക്ടോസ്

243 : വൃക്ഷങ്ങളെ കുറിച്ചുള്ള പഠനത്തിനു പറയുന്നപേരെന്ത്?
Ans : ഡെന്‍ഡ്രോ‌ ക്രോണോളജി

244 : റേഡിയോ; ടി.വി പ്രക്ഷേപണത്തിനുപയോഗിക്കുന്ന കിരണം?
Ans : റേഡിയോ തരംഗം

245 : പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?
Ans : വെർണിക്കിൾ ഏരിയ

246 : ഹോസുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ റബർ ഏത്?
Ans : തയോക്കോൾ

247 : ആധുനിക ബാക്ടീരിയോളജിയുടെ പിതാവ്?
Ans : റോബർട്ട് കോക്ക്

248 : സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?
Ans : സോയാബീൻ

249 : വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം?
Ans : ആന്ത്രാക്സ്

250 : മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?
Ans : വയലറ്റ്

251 : പരിക്രമണ വേഗത കൂടിയ ഗ്രഹം?
Ans : ബുധൻ

252 : ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?
Ans : സൾഫ്യൂരിക് ആസിഡ്

253 : കാണാൻ കഴിയാത്തത്ര ദൂരത്തിലുള്ള രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans : – ടെല്യൂറോ മീറ്റർ

254 : ജീവകം B3 യുടെ രാസനാമം?
Ans : നിയാസിൻ (നിക്കോട്ടിനിക് ആസിഡ് )

255 : സോഡാ വൈളളത്തില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : കാര്‍ബോണിക്കാസിഡ്

256 : ഏറ്റവും ആയുസ് കൂടിയ ജീവി?
Ans : ആമ (ശരാശരി ആയുസ് 150 വർഷം)

257 : മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ട്രൈക്കോളജി

258 : ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?
Ans : കറുപ്പ്

259 : ഉറുമ്പ് പുറപ്പെടുവിക്കുന്ന ആസിഡ്?
Ans : ഫോമിക് ആസിഡ്

260 : പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു?
Ans : തമോഗർത്തം

261 : ആറ്റത്തിന്‍റെ സൗരയൂധ മാതൃക കണ്ടുപിടിച്ചത്?
Ans : റൂഥർഫോർഡ്

262 : ഒരു എൽ.പി.ജി ഗ്യാസ് സിലിണ്ടറിന്‍റെ ഭാരം?
Ans : 14.2 KG

263 : ഒപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?
Ans : ഫ്ളിന്റ് ഗ്ലാസ്

264 : കാപ്പിയുടെ PH മൂല്യം?
Ans : 5

265 : ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?
Ans : ആമ

266 : പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ?
Ans : മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ]

267 : ഫോസിലുകളെക്കുറിച്ചുള്ള പഠനം?
Ans : പാലിയന്റോളജി

268 : ജിപ്സം – രാസനാമം?
Ans : കാത്സ്യം സൾഫേറ്റ്

269 : ലെൻസിന്റെ പവർ അളക്കുവാനുള്ള യൂണിറ്റ്?
Ans : ഡയോപ്റ്റർ

270 : ടെലിവിഷന്റെ ശബ്ദ തീവ്രത?
Ans : 75 db

271 : ശബ്ദം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : അക്വാസ്ട്ടിക്സ്

272 : ഞണ്ടിന്‍റെ കാലുകള്?
Ans : 10

273 : ക്ലോക്കിന്റെ സൂചിയുടെ ശബ്ദ തീവ്രത?
Ans : 30 db

274 : ഹൈഡ്രജൻ കണ്ടു പിടിച്ചത്?
Ans : ഹെന്റി കാവൻഡിഷ്

275 : വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?
Ans : ടോക്സിക്കോളജി

276 : അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?
Ans : അലുമിനിയം ഹൈഡ്രോക്സൈഡ്

277 : ഏറ്റവും നല്ല ചാലകം എതെല്ലാമാണ്?
Ans : വൈള്ളി;ചെമ്പ്

278 : “സുഗുണ” ഏത് വിത്തിനമാണ്?
Ans : മഞ്ഞൾ

279 : നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
Ans : ഡിമിത്രി മെൻഡലിയേവ്

280 : ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്?
Ans : വാടാർ മല്ലി

281 : മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?
Ans : സിഗ്മണ്ട് ഫ്രോയിഡ്

282 : ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മഗ്നീഷ്യം

283 : വൈനുകളെക്കുറിച്ചുള്ള പഠനമേത്?
Ans : ഈനോളജി

284 : ഏറ്റവും സ്ഥിരത കൂടിയ മൂലകം?
Ans : ലെഡ്

285 : ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു?
Ans : നീലത്തിമിംഗലം

286 : സമുദ്രനിരപ്പിൽ നിന്നുള്ള ശരിയായ ദൂരം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഹൈപ്സോ സോമീറ്റർ

287 : പുക്കളുടെയും പഴങ്ങളുടെയും സ്വാഭാവിക ഗന്ധവും രുചിയും നല്കുന്ന നിറമില്ലാത്ത പദാർഥങ്ങൾ ആണ്?
Ans : എസ്റ്ററുകൾ

288 : പട്ടിണി രോഗം എന്നറിയപ്പെടുന്ന രോഗം?
Ans : മരാസ്മസ്

289 : പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഒഡന്റോളജി

290 : ഭാവിയുടെ ലോഹം എന്ന് അറിയപ്പെടുന്നത്?
Ans : ടൈറ്റാനിയം

291 : ഗ്രീൻ വി ട്രിയോൾ – രാസനാമം?
Ans : ഫെറസ് സൾഫേറ്റ്

292 : പ്രായം കൂടുംതോറും ലെൻസിന്‍റെ ഇലാസ്തികത കുറയുന്ന അവസ്ഥ?
Ans : പ്രസ്സ് ബയോപ്പിയ

293 : പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഓറോളജി

294 : ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ ….?
Ans : ആറ്റോമിക നമ്പർ

295 : പട്ടുനൂൽ കൃഷി സംബന്ധിച്ച പ0നം?
Ans : സെറികൾച്ചർ

296 : രക്തം സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഹെമറ്റോളജി

297 : ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍?
Ans : 120/80 മി.മി.മെര്‍ക്കുറി

298 : ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

299 : മാങ്ങ – ശാസത്രിയ നാമം?
Ans : മാഞ്ചി ഫെറാ ഇൻഡിക്ക

300 : വിനാഗിരിയിൽ ലയിക്കുന്ന രത്നം?
Ans : പവിഴം

No comments:

Post a Comment

Note: only a member of this blog may post a comment.