സയൻസ് പൊതു വിവരങ്ങൾ - 004

451 : കലകളെക്കുറിച്ചുള്ള പഠനം?
Ans : ഹിസ്റ്റോളജി

452 : മാഗ്നറ്റൈറ്റ് ഏതിന്‍റെ അയിരാണ്?
Ans : ഇരുമ്പ്

453 : ടെഫ്ലോൺ – രാസനാമം?
Ans : പോളിടെട്രാ ഫ്ളൂറോ എഥിലിൻ

454 : സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?
Ans : സെല്ലുലോസ്

455 : ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?
Ans : മെര്‍ക്കുറി

456 : ഡൈനാമിറ്റിന്‍റെ രാസനാമം?
Ans : ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

457 : ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത്?
Ans : ബോറോസീൻ

458 : ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കശുവണ്ടി

459 : ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഗോതമ്പ്

460 : റേഡിയോ ആക്ടീവ് വാതക മൂലകം?
Ans : റാഡോൺ

461 : ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്?
Ans : കാര്‍ബണ്‍ ഡൈ യോക്സൈഡ്

462 : പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : വാനില; തെയില

463 : ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്?
Ans : ഡ്രൈ ഐസ്

464 : നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : ബസ്മതി

465 : ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം?
Ans : മാരിനേഴ്സ് കോമ്പസ്

466 : ജ്വലനത്തെ സഹായിക്കുന്ന വാതകം?
Ans : ഓക്സിജന്‍

467 : നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്?
Ans : വിറ്റാമിൻ എ

468 : ജീവകം B 12 യുടെ രാസനാമം?
Ans : സൈനോ കൊബാലമിൻ

469 : തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : കാപ്രിക്

470 : ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?
Ans : ചെമ്പരത്തി

471 : പൂച്ച – ശാസത്രിയ നാമം?
Ans : ഫെലിസ് ഡൊമസ്റ്റിക്ക

472 : സില് വര് ജൂബിലി എത്ര വര്ഷമാണ്?
Ans : 25

473 : ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോബാര്‍

474 : സുഗന്ധ ദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Ans : അത്തർ

475 : ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?
Ans : സോഡിയം; പൊട്ടാസ്യം

476 : ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോളജി Hydrology

477 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാമ്പഴം

478 : കൃത്രിമനാരുകൾ; പ്‌ളാസ്റ്റിക് എന്നിവയെക്കുറിച്ചുള്ള പഠനം?
Ans : പോളിമർ കെമിസ്ട്രി

479 : ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?
Ans : കുറയുന്നു

480 : അലൂമിനിയം ആദ്യമായി വേര്‍തിരിച്ച ശാസ്തജ്ഞന്‍?
Ans : ഹാന്‍സ് ഈസ്റ്റേര്‍ഡ്

481 : ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
Ans : ഹൈഡ്രജൻ

482 : 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?
Ans : ഹേബർ പ്രക്രിയ

483 : രക്തത്തിലെ പഞ്ചസാര?
Ans : ഗ്‌ളൂക്കോസ്

484 : ഐ.പി.വി (ഇനാക്റ്റിവേറ്റഡ് പോളിയോ വാക്സിൻ) കണ്ടുപിടിച്ചത്?
Ans : ജോനസ് ഇ സാൽക്ക്

485 : മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാനിക്ക്

486 : ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

487 : സ്പിരിറ്റ് ഓഫ് നൈറ്റര്‍ എന്നറിയപ്പെടുന്നത്?
Ans : നൈട്രിക്ക്

488 : വിത്തില്ലാത്ത മാതളം?
Ans : ഗണേഷ്

489 : സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?
Ans : അൾട്രാവയലറ്റ്

490 : ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ?
Ans : ആന്റി പൈററ്റിക്സ്

491 : ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : കാത്സ്യം ഹൈഡ്രോക്സൈഡ്

492 : മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം?
Ans : ബ്രോൺസ് [ ഓട് ]

493 : രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്?
Ans : ഫോസ്ഫറസ് 32

494 : അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ്?
Ans : 500°C

495 : നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മത്സ്യ ഉത്പാദനം

496 : ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?
Ans : മോർഫോളജി

497 : സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?
Ans : മഗ്നീഷ്യം

498 : ന്യൂട്രോൺ ബോംബ് കണ്ടുപിടിച്ചത്?
Ans : സാമുവൽ കോഹൻ

499 : ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?
Ans : ഡെസിബൽ (db)

500 : കലാ മൈൻ എന്തിന്‍റെ ആയിരാണ്?
Ans : സിങ്ക്

501 : ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?
Ans : ചുവന്ന കംഗാരു

502 : ജനിതക ശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഗ്രിഗർ മെൻഡൽ

503 : ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം?
Ans : റേഡിയോ ആക്ടിവിറ്റി

504 : സിംഹവാലൻ കുരങ്ങ് – ശാസത്രിയ നാമം?
Ans : മക്കാക സിലനസ്

505 : പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പപ്പായ

506 : ഏറ്റവും നീളം കൂടിയ കോശം?
Ans : നാഡീകോശം

507 : നീലഗ്രഹം എന്നറിയപ്പെടുന്നത്?
Ans : ഭൂമി

508 : സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?
Ans : മഗ്നീഷ്യം ക്ലോറൈഡ്

509 : ലോകത്തിലെ ആദ്യത്തെ കൃത്രിമ പ്‌ളാസ്റ്റിക് ഏത്?
Ans : ബേക്കലൈറ്റ്

510 : സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?
Ans : ഇന്റർഫെറൻസ് (Interference)

511 : ശബ്ദ തീവ്രതയുടെ യൂണിറ്റ്?
Ans : ഡെസിബൽ (db)

512 : ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?
Ans : ലാവോസിയര്‍

513 : ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?
Ans : 1.3 സെക്കന്റ്

514 : ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
Ans : ധമനികള്‍ (Arteries)

515 : സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത?
Ans : 5000 മീ/സെക്കന്റ്

516 : പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?
Ans : ഓട്ടോപ്സി

517 : ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?
Ans : നാലിരട്ടിയാകും

518 : ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?
Ans : ഇലക്ട്രോൺ

519 : ബ്ലീച്ചിംഗ് പൗഡർ – രാസനാമം?
Ans : കാത്സ്യം ഹൈപ്പോ ക്ലോറേറ്റ്

520 : എണ്ണയിലെ ആസിഡ്?
Ans : സ്റ്റിയറിക് ആസിഡ്

521 : റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?
Ans : ക്യൂറി; ബെക്കറൽ (Bg)

522 : സോഡാ വെള്ളം കണ്ടുപിടിച്ചത്?
Ans : ജോസഫ് പ്രീസ്റ്റ് ലി

523 : ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്?
Ans : 500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ )

524 : ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ലിമ്നോളജി

525 : വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം?
Ans : കൊബാള്‍ട്ട്

526 : മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?
Ans : ശ്വാസകോശം

527 : ഘനജലം – രാസനാമം?
Ans : സ്വ8ട്ടിരിയം ഓക്സൈഡ്

528 : സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?
Ans : 17

529 : ടാൽക്കം പൗഡർ രാസപരമായി എന്താണ്?
Ans : ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്

530 : സസ്യ വർഗ്ഗങ്ങളുടെ ഘടനക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സൈനക്കോളജി

531 : ജ്ഞാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?
Ans : മൂങ്ങ

532 : ബള്‍ബില്‍ നിറയ്കുന്ന വാതകം?
Ans : ആര്‍ഗണ്‍

533 : ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?
Ans : തുമ്പിക്കൈ

534 : സസ്യങ്ങളും ഭൗമോപരിതലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ജിയോബോട്ടണി

535 : ആദ്യത്തെ കൃത്രിമ മൂലകം?
Ans : ടെക്നീഷ്യം

536 : ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
Ans : സിങ്ക്

537 : കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?
Ans : കൊബാള്‍ട്ട് 60

538 : ഫോസ്ഫറസിന്‍റെ അറ്റോമിക് നമ്പർ?
Ans : 15

539 : ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ?
Ans : അന്റാസിഡുകൾ

540 : ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : കാല്‍സ്യം കാര്‍ബൈഡ്

541 : ജീവകം C യുടെ രാസനാമം?
Ans : ആസ്കോർ ബിക് ആസിഡ്

542 : ഉറുമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : മെർമിക്കോളജി

543 : ബൊറാക്സ് – രാസനാമം?
Ans : സോഡിയം പൈറോ ബോറേറ്റ്

544 : പരസ്യ ബോർഡുകളിലും ട്യൂബ് ലൈറ്റ് കളിലും ഉപയോഗിക്കുന്ന അലസ വാതകം?
Ans : Neon

545 : ജന്തുക്കളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : സുവോളജി

546 : ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?
Ans : പുളി

547 : വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നതെന്ത്?
Ans : അയൺ പൈറൈറ്റിസ്

548 : കീമോതെറാപ്പിയുടെ പിതാവ്?
Ans : പോൾ എർലിക്

549 : കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
Ans : ഗ്ലാഡിയോലസ്

550 : മെഴുക് ലയിക്കുന്ന ദ്രാവകം?
Ans : ബെൻസിൻ

551 : ഒഴുകുന്ന സ്വർണ്ണം?
Ans : പെട്രോളിയം

552 : അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്?
Ans : അസ്ഥിമജ്ജയില്‍

553 : പ്രവൃത്തി അളക്കുന്ന യൂണിറ്റ്?
Ans : ജൂൾ (J)

554 : ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?
Ans : അലുമിനിയം

555 : റഡാർ കണ്ടു പിടിച്ചത്?
Ans : ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ്

556 : വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം?
Ans : ഈൽ.

557 : യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?
Ans : ഫ്രെഡറിക് വൂളർ

558 : ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?
Ans : ഐസോടോണ്‍

559 : ബിത്തിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?
Ans : പൊട്ടാസ്യം

560 : കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : വെണ്ട

561 : ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന്‍റെ പേര് എന്താണ്?
Ans : ടങ്ങ്ട്റ്റണ്‍

562 : സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : കുരുമുളക്

563 : സേഫ്റ്റി ലാംബ് കണ്ടുപിടിച്ചത്?
Ans : ഹംഫ്രി ഡേവി

564 : ഡോൽക്ക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മാതളം

565 : ദ്രാവകങ്ങളുടെ തിളനില അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈപ്സോമീറ്റർ

566 : ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?
Ans : ഹാൻസ് ഈഴ്സ്റ്റഡ്

567 : ക്വാർട്ട്‌സ് വാച്ച്. കാൽക്കുലേറ്റർ; റിമോട്ട്; ക്യാമറ എന്നിവയിലുപയോഗിക്കുന്ന സെൽ?
Ans : മെർക്കുറി സെൽ

568 : കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?
Ans : വിന്നോവിംഗ്‌

569 : ഡൈനാമിറ്റ് കണ്ടുപിടിച്ചത്?
Ans : ആൽഫ്രഡ് നോബേൽ

570 : പാമ്പു തീനി എന്നറിയപ്പെടുന്നത്?
Ans : രാജവെമ്പാല

571 : ക്രോം യെല്ലോ – രാസനാമം?
Ans : ലെഡ്‌ കോമേറ്റ്

572 : ലോഹങ്ങളുടെ അതിചാലകത (Super Conductivity) കണ്ടുപിടിച്ചത്?
Ans : കാമർലിങ്ങ് ഓൺസ്

573 : ആൽമരം – ശാസത്രിയ നാമം?
Ans : ഫൈക്കസ് ബംഗാളൻസിസ്

574 : സ്പിരിറ്റ് എന്താണ്?
Ans : ഈഥൈൽ ആൽക്കഹോൾ

575 : മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍?
Ans : മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍

576 : ബൊറാക്സ് – രാസനാമം?
Ans : സോഡിയം പൈറോ ബോറേറ്റ്

577 : ഉറക്കരോഗം ( സ്ളിപിങ് സിക്ക്നസ്) എന്നറിയപ്പെടുന്ന രോഗം?
Ans : ആഫ്രിക്കൻ ട്രിപ്പനസോ മിയാസിസ്

578 : ഒരു തൻമാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ ആറ്റോമിക് മാസ്?
Ans : മോളിക്യുലാർ മാസ്

579 : കാറ്റിന്‍റെ ദിശ അളക്കുന്നത്തിനുള്ള ഉപകരണം?
Ans : വിൻഡ് വെയിൻ

580 : മുറിവുകളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രോ മറ്റോളജി

581 : ക്ഷാര സ്വഭാവമുള്ള ഏക വാതകം?
Ans : അമോണിയ

582 : കാത്സ്യം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി

583 : വിമാന ഭാഗങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഡ്യൂറാലുമിൻ

584 : തലയോട്ടിയിലെ അസ്ഥികള്‍?
Ans : 22

585 : ആടലോടകം – ശാസത്രിയ നാമം?
Ans : അഡാത്തോഡ വസിക്കനീസ്

586 : പച്ചക്കറി വളർത്തൽ സംബന്ധിച്ച പ0നം?
Ans : ഒലേറികൾച്ചർ

587 : ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : വില്യം ഹെർഷൽ

588 : പാൽ ഉപയോഗിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്?
Ans : ഗാലലിത്

589 : ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : ഭവന നിർമ്മാണം;വളങ്ങൾ

590 : അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മുളക്

591 : പൊട്ടാസ്യം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി

592 : വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
Ans : മെഥനോള്‍

593 : രോഗനിദാന ശാസ്ത്രം?
Ans : പാതോളജി

594 : വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?
Ans : ഹിപ്പോക്രാറ്റസ്

595 : ഉരഗങ്ങളെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഹെർപ്പറ്റോളജി

596 : വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്?
Ans : റഡാർ

597 : ആകാശത്ത് നിന്ന് സ്റ്റീരിയോസ് കോപ്പിക് ക്യാമറ ഉപയോഗിച്ചെടുക്കുന്ന ദ്വിമാന ചിത്രങ്ങളെ ത്രിമാന ചിത്രങ്ങളാക്കി മാറ്റുന്നത്തിനുള്ള ഉപകരണം?
Ans : സ്റ്റീരിയോസ്കോപ്പ് (Stereoscope)

598 : എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം?
Ans : പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection)

599 : സയനൈഡ് വിഷബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രാസവസ്തു?
Ans : സോഡിയം തയോ സൾഫേറ്റ്

600 : വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം?
Ans : Silver

No comments:

Post a Comment

Note: only a member of this blog may post a comment.