സയൻസ് പൊതു വിവരങ്ങൾ - 014

1951 : ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?
Ans : ഹെൻട്രി (H)

1952 : ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?
Ans : ഇലക്ട്രോൺ

1953 : കപ്പൽയാത്രകളിൽ ദിശ കണ്ടു പിടിക്കുവാൻ സഹായിക്കുന്ന ഉപകരണം?
Ans : മാരിനേഴ്സ് കോമ്പസ്

1954 : മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ?
Ans : ബുൾബുൾസ്

1955 : മരച്ചീനി – ശാസത്രിയ നാമം?
Ans : മാനിഹോട്ട് യൂട്ടിലിസിമ

1956 : ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans : ഹെൻട്രി മോസ്ലി

1957 : ബൊറാക്സ് എന്തിന്‍റെ ആയിരാണ്?
Ans : സോഡിയം

1958 : കരിമീൻ – ശാസത്രിയ നാമം?
Ans : എട്രോ പ്ലസ് സുരാറ്റൻസിസ്

1959 : ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?
Ans : 70%

1960 : സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം?
Ans : സോഡിയം പെറോക്സൈഡ്

1961 : ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള (ശതമാന അടിസ്ഥാനത്തിൽ) ഇന്ത്യൻ സംസ്ഥാനം?
Ans : മിസോറം

1962 : ഫ്രിയോൺ – രാസനാമം?
Ans : ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ

1963 : ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : നാളികേരം

1964 : മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ടാര്‍ട്ടാറിക്ക് ആസിഡ്

1965 : മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്?
Ans : ഏകദേശം 20 മൂലകങ്ങള്‍

1966 : ജലജന്യരോഗങ്ങൾ സംബന്ധിച്ച ശാസ്ത്രീയ പഠനം?
Ans : ഹൈഡ്രോ പതി

1967 : ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?
Ans : ഐസോബാര്‍

1968 : യന്ത്രഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?
Ans : സിലുമിൻ

1969 : തോക്കിന്‍റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
Ans : ഗൺ മെറ്റൽ

1970 : പ്രതിധ്വനി (Echo) ഉണ്ടാകുന്നതിനുള്ള ദൂരപരിധി?
Ans : 17 മീറ്റർ

1971 : നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?
Ans : ഓസ്റ്റ് വാൾഡ് (Ostwald)

1972 : സോമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : എള്ള്

1973 : ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം?
Ans : സിലിക്കോണ്‍

1974 : പൈറിൻ – രാസനാമം?
Ans : കാർബൺ ടെട്രാ ക്ലോറൈഡ്

1975 : ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?
Ans : മുള

1976 : ഒരു ഇല മാത്രമുള്ള സസ്യം ഏത്?
Ans : ചേന

1977 : നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര?
Ans : സുക്രോസ്

1978 : പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : ട്രൊഫോളജി

1979 : കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?
Ans : ചേര

1980 : പശ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?
Ans : യൂറിയ ഫോർമാൽഡിഹൈഡ്

1981 : ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?
Ans : ഓസിലോസ്കോപ്പ്

1982 : ഗാമാകണങ്ങൾ കണ്ടുപിടിച്ചത്?
Ans : പോൾ യു വില്യാർഡ്

1983 : പാലിന്‍റെ PH മൂല്യം?
Ans : 6.6

1984 : മുന്തിരിയിലെ ആസിഡ്?
Ans : ടാർട്ടാറിക് ആസിഡ്

1985 : അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ

1986 : ഒഴുകുന്ന സ്വർണം?
Ans : പെട്രോൾ

1987 : വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?
Ans : മഞ്ഞ ഫോസ് ഫറസ്

1988 : ഒരു വസ്തുവിന്റെ ദൃശ്യാനുഭവം കണ്ണിൽ തങ്ങിനിൽക്കുന്ന പ്രതിഭാസം?
Ans : പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത )

1989 : കാസ്റ്റിക് പൊട്ടാഷ് – രാസനാമം?
Ans : പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

1990 : പി വി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : ഏലം

1991 : വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം?
Ans : ലെഡ്

1992 : ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?
Ans : കാർബൺ ഡൈ ഓക്സൈഡ്

1993 : കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : മഗ്നീഷ്യം

1994 : ഇലക്ഷൻ സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : സെഫോളജി

1995 : 1 ഹെക്ടർ എത്ര ഏക്കറാണ്?
Ans : 2.47 ഏക്കർ

1996 : രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹിമറ്റോളജി

1997 : സസ്യ എണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ വനസ്പതി നെയ്യ് ഉണ്ടാക്കുന്നത്?
Ans : ഹൈഡ്രജന്‍

1998 : കാർബൺ ഡൈ ഓക്സൈഡ് ജലത്തിൽ ലയിച്ചുണ്ടാകുന്നത്?
Ans : -കാർബോണിക് ആസിഡ് [ സോഡാ ജലം ]

1999 : സൾഫർ നിർമ്മാണ പ്രക്രിയ?
Ans : ഫ്രാഷ് (Frasch)

2000 : ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Ans : മാങ്ങ

2001 : ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം?
Ans : 18

2002 : കണ്ണാടിയിൽ പൂശുന്ന മെർക്കുറിക് സംയുക്തം?
Ans : ടിൻ അമാൽഗം

2003 : രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുന്ന ഫോര്‍മോണ്‍?
Ans : ഇന്‍സുലിന്‍

2004 : ജനിതക ശാസ്ത്ര അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം?
Ans : ട്രോപോസ്ഫിയർ

2005 : ഏറ്റവും ചൂടു കൂടിയ ഗ്രഹം?
Ans : ശുക്രൻ

2006 : വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
Ans : ലാപ്പിസ് ലസൂലി

2007 : അണലിവിഷം ബാധിക്കുന്ന ശരീര വ്യൂഹം?
Ans : രക്തപര്യയന വ്യവസ്ഥ

2008 : പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?
Ans : പാക്കിസ്ഥാൻ പാർലമെന്റ്

2009 : 1 കിലോമീറ്റർ എത്ര മീറ്ററാണ്?
Ans : 1000 മീറ്റർ

2010 : ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : വാഗ്ഭടൻ

2011 : ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം?
Ans : അൾട്രാവയലറ്റ്

2012 : ബൈനറി കോഡിന്‍റെ പിതാവ്?
Ans : യൂജിൻ പി കേർട്ടിസ്

2013 : ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : മാലിക്കാസിഡ്

2014 : ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്?
Ans : അയൺ

2015 : ജീവന്‍റെ അടിസ്ഥാന മൂലകം?
Ans : കാർബൺ

2016 : യുറേനിയം കണ്ടു പിടിച്ചത്?
Ans : മാർട്ടിൻ ക്ലാപ്രോത്ത്

2017 : നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?
Ans : ഓസ്റ്റ് വാൾഡ് പ്രക്രിയ

2018 : പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?
Ans : എപ്പി ഡെമിയോളജി

2019 : ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
Ans : അലൂമിനിയം

2020 : പാറ്റ – ശാസത്രിയ നാമം?
Ans : പെരിപ്ലാനറ്റ അമേരിക്കാന

2021 : കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
Ans : Virtual & Erect (മിഥ്യയും നിവർന്നതും)

2022 : പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?
Ans : ഒഫിയോളജി

2023 : വെടിമരുന്നിന്‍റെ മണത്തിന് കാരണം?
Ans : സൾഫർ ഡൈ ഓക്സൈഡ്

2024 : മരതകത്തിന്‍റെ നിറം?
Ans : പച്ച

2025 : വൈറ്റ് ടാർ എന്നറിയപ്പെടുന്നത്?
Ans : നാഫ്ത്തലിൻ

2026 : ക്ലോറിന്‍ വാതകം കണ്ട് പിടിച്ചത് ആര്?
Ans : കാള്‍ ഷീലെ

2027 : ബ്രേക്ക് ബോൺഫിവർ എന്നറിയപ്പെടുന്ന രോഗം?
Ans : ഡങ്കിപ്പനി

2028 : എപ്സം സോൾട്ട് – രാസനാമം?
Ans : മഗ്നീഷ്യം സൾഫേറ്റ്

2029 : പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?
Ans : പെൻഗ്വിൻ

2030 : അയ ഡോഫോം – രാസനാമം?
Ans : ട്രൈ അയഡോ മീഥേൻ

2031 : ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ്?
Ans : ഫോര്‍മിക്ക് ആസിഡ്

2032 : രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം?
Ans : ഹീമോഫീലിയ

2033 : ഏറ്റവും ഉയരം കൂടിയ സസ്യം‌?
Ans : റെഡ്‌വുഡ്

2034 : പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?
Ans : ആങ്സ്ട്രോം

2035 : നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ?
Ans : ചെങ്കണ്ണ്

2036 : നൈട്രജന്‍റെ അറ്റോമിക് നമ്പർ?
Ans : 7

2037 : ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം?
Ans : മീഥേൻ

2038 : മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?
Ans : ഹീമോഗ്ലോബിന്‍

2039 : കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഹെപ്പറ്റോളജി

2040 : മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ?
Ans : ഡോ പ്രക്രിയ (Dow)

2041 : സാധാരണ തെർമോ മീറ്ററിൽ ഉപയോഗിക്കുന്ന ലോഹം?
Ans : മെർക്കുറി

2042 : ബുള്ളറ്റ് പ്രൂഫ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം?
Ans : കെവ് ലാർ

2043 : മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?
Ans : ഒട്ടകം

2044 : ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത്?
Ans : ക്ലാവ്

2045 : ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : റബ്ബർ

2046 : 1 അടി എത്ര ഇഞ്ചാണ്?
Ans : 12 ഇഞ്ച്

2047 : സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
Ans : ഡിഫ്രാക്ഷൻ (Diffraction)

2048 : പാചകവാതകം?
Ans : LPG [ Liquified petroleum Gas ]

2049 : ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്?
Ans : 3 ആഴ്ച

2050 : ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര?
Ans : 18 ഗ്രൂപ്പ്

2051 : കീഴാർ നെല്ലി – ശാസത്രിയ നാമം?
Ans : ഫിലാന്തസ് നിരൂരി

2052 : വസൂരി വാക്സിൻ കണ്ടുപിടിച്ചത്?
Ans : എഡ്വേർഡ്ജന്നർ

2053 : റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans : ജോ എംഗിൽബെർജർ

2054 : വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?
Ans : ഡെൻഡ്രോളജി

2055 : പ്രഷ്യൻ ബ്ലൂ – രാസനാമം?
Ans : ഫെറിക് ഫെറോ സയനൈഡ്

2056 : കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത്?
Ans : ബീവർ

2057 : ഒരു അർധചാലകത്തിൽ ചാലകത വർധിപ്പിക്കാൻ അതിന്‍റെ ക്രിസ്റ്റൽ ഘടനയില്‍ ഏതെങ്കിലും അപദ്രവ്യം കലർത്തുന്ന പ്രവര്‍ത്തനം?
Ans : ഡോപ്പിങ്.

2058 : മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : റൈനോളജി

2059 : പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ലാക്ടിക് ആസിഡ്

2060 : ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?
Ans : കണ്ഠം

2061 : ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം?
Ans : 3%

2062 : ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?
Ans : അസെറ്റിക് ആസിഡ്

2063 : ഗോമേതകത്തിന്‍റെ നിറം?
Ans : ബ്രൗൺ

2064 : അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?
Ans : സിരകള്‍ (Veins)

2065 : കുരുമുളക് – ശാസത്രിയ നാമം?
Ans : അരെക്ക കറ്റെച്ച

2066 : ഒരു ചുവന്ന പൂവ് സൂര്യപ്രകാശത്തിൽ കാണപ്പെടുന്നത്?
Ans : കറുത്ത നിറത്തിൽ

2067 : ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത്?
Ans : റുഥർഫോർഡ്

2068 : മണൽ രാസപരമായി?
Ans : സിലിക്കൺ ഡൈ ഓക്സൈഡ്

2069 : ഓറഞ്ചിന്‍റെ ഗന്ധമുള്ള എസ്റ്റർ?
Ans : ഒക്ടൈൽ അസറ്റേറ്റ്

2070 : അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനത?
Ans : ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight)

2071 : PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?
Ans : ആൽക്കലി

2072 : LASER ന്റെ പൂർണ്ണരൂപം?
Ans : ലൈറ്റ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ

2073 : സൈക്കിൾ ടയർ കണ്ടുപിടിച്ചത്?
Ans : ജോൺ ഡൺലപ്പ്

2074 : ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്?
Ans : ജൂൾ

2075 : മെഷിൻ ഗൺ കണ്ടുപിടിച്ചത്?
Ans : റിച്ചാർഡ് മാറ്റിലിഗ്

2076 : അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
Ans : മില്ലീ ബാർ

2077 : ചുവന്ന രക്താണുക്കളുടെ ആയുസ്സ്?
Ans : 120 ദിവസം

2078 : തൊട്ടാവാടി – ശാസത്രിയ നാമം?
Ans : മിമോസ പുഡിക്ക

2079 : ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?
Ans : കാൾലിനേയസ്

2080 : കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
Ans : പന്നിയൂർ

2081 : വൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഡെൻ ഡ്രോളജി

2082 : മാംസ്യത്തിലെ ആസിഡ്?
Ans : അമിനോ ആസിഡ്

2083 : ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?
Ans : ഡെമോഗ്രഫി Demography .

2084 : ഏലം – ശാസത്രിയ നാമം?
Ans : എലറ്റേറിയ കാർഡമോമം

2085 : അച്ചടിയുടെ പിതാവ്?
Ans : ജോൺ ഗുട്ടൻബർഗ്

2086 : ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Ans : രണ്ട്

2087 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള വാതകം?
Ans : ഓക്സിജൻ

2088 : സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?
Ans : ഫൈറ്റോപതോളജി

2089 : ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : പരുത്തി

2090 : ധവള വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : പാൽ ഉത്പാദനം

2091 : ബിയറിന്‍റെ PH മൂല്യം?
Ans : 4.5

2092 : ആൽഗകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ഫൈക്കോളജി

2093 : വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Ans : ഫോളിക് ആസിഡ്

2094 : പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?
Ans : കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ

2095 : മോട്ടോർകാറിന്‍റെ പിതാവ്?
Ans : ഹെൻട്രി ഫോർഡ്

2096 : ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര്?
Ans : കാർബൺ ഡേറ്റിങ്

2097 : മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?
Ans : നെഫോസ്കോപ്പ്

2098 : ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ?
Ans : ലോർഡ് റെയ്ലി

2099 : പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്‍റെ ഏത് ഭാഗത്താണ്?
Ans : വേരിൽ

2100 : അന്നപൂർണ്ണ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : അരി

No comments:

Post a Comment

Note: only a member of this blog may post a comment.